• ഒക്ടോബർ 23*
  • സ:പി. കുഞ്ഞമ്പു* *അനുസ്മരണം*

തൃക്കരിപ്പൂർ : മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ സ്ഥാപകൻ, പ്രമുഖ സി.പി.ഐ നേതാവ് സ: പി.കുഞ്ഞമ്പുവിൻ്റെ വേർപാടിന് ഇന്നേക്ക് നാല് വർഷം. പൊതുജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ കടന്നുപോയ ഇദ്ദേഹം തൻ്റെ പ്രവർത്തന മേഖലയിൽ കാണിച്ച ആത്മാർത്ഥതയും ഊർജ്വസ്വലതയും വരും തലമുറയ്ക്ക് മാതൃകാപരമായിരുന്നു. തൃക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലേയും നൂറ് കണക്കിന് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു. കെട്ടിടനിർമ്മാണ തൊഴിൽ മേഖലയിലെ തൊഴിലാളികൾക്ക് വിദ്യാഭ്യാസം ആരോഗ്യ ഇൻഷൂറൻസ്, ചികിത്സ ധനസഹായം, അതോടൊപ്പം പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം എന്നിവ അർഹതപ്പെട്ട പാവപ്പെട്ട തൊഴിലാളികളുടെ കൈകളിൽ എത്തുന്നതിന് തൻ്റെ ജീവിതാവസാനം വരെ പ്രവർത്തിച്ച വ്യക്തിയാണ് ഇദ്ദേഹം ' 'തൃക്കരിപ്പൂർ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജനസംഘടനകളും സ്ഥാപനങ്ങളും പടുത്തുയർത്തുന്നതിൽ സഖാവ് ത്യാഗപൂർവ്വം പ്രവർത്തിച്ചു. നടക്കാവ് ജനശക്തി ക്ലബ്ബ് ചില സാമൂഹ്യദ്രോഹികൾ നശിപ്പിച്ചപ്പോൾ അതിനകത്ത് പ്രവർത്തിച്ച ഗ്രാമീണ വായനശാലയ്ക്ക് സ്വന്തമായ ഒരു കെട്ടിടം സ്ഥലം വാങ്ങി പണിയുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ലക്ഷ്യം നേടിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥാലയമായി പ്രവർത്തിക്കുന്ന ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല രൂഷകൃതമായത്' വൈക്കത്ത് ക്ഷീരസംഘം സ്ഥാപിക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘം സ്ഥാപിച്ചത് സ: പി.കുഞ്ഞമ്പുവിൻ്റെ നേതൃത്വത്തിലാണ് ' പഴയകാല പാർട്ടി പ്രവർത്തകൻ ഈയ്യക്കാട്ടെ പയങ്ങപ്പാടൻ കണ്ണൻ പുതിയടത്ത് കുഞ്ഞാതി എന്നിവരുടെ മൂന്നാമത്തെ മകനായി 1957 ൽ ജനിച്ച ഇദ്ദേഹം തൻ്റെ പിതാവിൻ്റെ പാത പിൻതുടർന്ന് കടുത്ത പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് പാർട്ടി പ്രവർത്തനത്തിൽ ഏർപ്പെട്ടതും നേതൃത്വനിരയിൽ എത്തിയതും. പാർട്ടി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.ഐ ടി.യു.സി ജില്ലാ എക്സിക്യൂട്ടീവ് അംഗം, കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് അസംഘടിത തൊഴിലാളി യൂണിയൻ തൃക്കരിപ്പൂർ മേഖലാ സെക്രട്ടറി, ഗ്രന്ഥശാല സംഘം താലൂക്ക് കൗൺസിൽ അംഗം, ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിർമ്മാണ തൊഴിലാളി ക്ഷേമ സഹകരണം ഭരണസമിതി അംഗം എന്നീ നിലകളിലും പ്രാദേശികമായി നിരവധി സംഘടനകളിലും സമിതികളിലും സജീവ അംഗമായിരുന്നു. പാർട്ടി ഏല്പിക്കുന്ന ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവ്വഹിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് പി. കുഞ്ഞമ്പുവിൻ്റെ പാവന സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. വൈക്ക ത്ത് അദ്ദേഹത്തിൻ്റെ പേരിൽ പ്രവർത്തിക്കുന്ന പി. കുഞ്ഞമ്പു സേവന കേന്ദ്രത്തിൻ്റെയും ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയുടെയും നേതൃത്വത്തിൽ ഒക്ടോബർ 23 ന് വൈകുന്നേരം 6 മണിക്ക് വൈക്കത്ത് അനുസ്മരണ സമ്മേളനം നടക്കും സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും സി.പി ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം. ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തും

References

edit