User:Ashna Maria/sandbox

File:Stress
stress

വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം: കാരണങ്ങളും പരിഹാരങ്ങളും

edit

ആമുഖം

edit
            സമ്മർദ്ദം അല്ലെങ്കിൽ പിരിമുറുക്കം നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അൽപം സമ്മർദ്ദം ഒഴിവാക്കാനാകാത്തതും നല്ലതുമായിരിക്കാം, കാരണം ഇത് ജീവിതത്തിൽ ഒരിക്കലും അലംഭാവം കാണിക്കാൻ നമ്മെ അനുവദിക്കില്ല .എന്നാൽ അതിരുകവിഞ്ഞ സമ്മർദ്ദത്തിൻ്റെ ഫലം വിപരീതമാകാം. ഇത് ഒരു പോലെ നമ്മുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കും. മാനസിക സമ്മർദ്ദത്തിന് പ്രായഭേദമില്ല. മനുഷ്യശരീരം വെല്ലുവിളികൾക്ക് നൽകുന്ന സ്വാഭാവിക പ്രതികരണമാണ് സമ്മർദ്ദം .
          ആധുനിക വിദ്യാഭ്യാസ സമ്പ്രദായം  വിദ്യാർത്ഥികൾക്കിടയിൽ സമ്മർദ്ദവും പിരിമുറുക്കവും വർദ്ധിപ്പിച്ചിട്ടുണ്ട്.ഒരു വിദ്യാർത്ഥി വിട്ടുമാറാത്ത പിരിമുറുക്കത്തിനോ സമ്മർദ്ദത്തിനോ വിധേയമാകുമ്പോൾ അത് അവൻ്റെ  അക്കാദമിക് പ്രവർത്തനങ്ങളെയും അതുപോലെ തന്നെ നൈപുണ്യ വികസനത്തെയും ഒരു പോലെ മുരടിപ്പിക്കുന്നു. വിദ്യാർത്ഥികളിലെ സ്ട്രെസ്സിന് പല കാരണങ്ങളുണ്ട്. ഈ കാലഘട്ടത്തിൽ പല തരത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയും കടന്നു പോകുന്നു. അവയിൽ അവരെയും അവരുടെ മാതാപിതാക്കളെയും ഒരു പോലെ അലട്ടുന്ന ഒന്നാണ് പരീക്ഷാ സമ്മർദ്ദം. ഒട്ടുമിക്ക വിദ്യാർത്ഥികളെയും ഇത് സാരമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ബോർഡ് പരീക്ഷകൾ അടുക്കുമ്പോൾ അവരുടെ തയാറെടുപ്പുകൾ, അപൂർണ്ണമായ സിലബസ്, പ്രതീക്ഷകളേക്കാൾ കുറഞ്ഞ മാർക്ക് ,രക്ഷിതാക്കൾ ചിലത്തുന്ന സമ്മർദ്ദം ,ഇവയെല്ലാം അവരുടെ ആത്മവിശ്വാസത്തെ കാർന്നുതിന്നാൻ കെൽപ്പുള്ളതാണ്. അതു വഴി കടുത്ത മാനസിക അനാരോഗ്യത്തിലേക്കും അവർ നിപതിക്കുന്നു.ഇത് തടയുന്നതിന് സമയബന്ധിതമായ ഇടപെടൽ അനിവാര്യമാണ്.ഒരു പരീക്ഷക്കായി കഠിനമായി പഠിച്ചിട്ടും ആ പരീക്ഷ വിഷമമായാൽ അത് വിദ്യാർത്ഥികളെ സാരമായി ബാധിക്കും .മാത്രമല്ല അത് ഭാവിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. പരീക്ഷകളോടുള്ള സമീപനത്തെത്തന്നെ മോശമായി  ബാധിക്കും. വിവേകപൂർവം പെരുമാറുന്നില്ലെങ്കിൽ അത് ഭാവിയിൽ ദോഷം ചെയ്യും.ഇത് തരണം ചെയ്യാൻ ശരിയായ ബോധവൽകരണവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്നള്ള സഹായവും ആവശ്യമാണ്. മിക്കവിദ്യാർത്ഥികളിലും പരീക്ഷാ ഫലത്തെക്കുറിച്ചുള്ള പരിഭ്രാന്തി സാധാരണമാണ്. എന്നാൽ അമിതമായ സമ്മർദ്ദം ആശങ്കാജനകമാണ്. പരാജയ ഭയം വിദ്യാർത്ഥികളിൽ ഉൽകണ്ഠയുണ്ടാക്കുന്നു.ഇത് അവരുടെ അക്കാദമികവും സാമൂഹികവുമായ വിജയത്തെ സാരമായി ബാധിക്കുന്നു. മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ഉണ്ടാകുന്ന അമിതമായ സമർദ്ദമാണ് ഇത്തരത്തിൽ ഉൽകണ്‌ഠത വർദ്ധിപ്പിക്കുന്നത്. ഇത്  വിദ്യാർത്ഥികളെ വിഷാദത്തിലും അത് വഴി ആത്മഹത്യയിലേക്കും വരെ നയിച്ചു സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
                  കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങളിൽ മാതാപിതാക്കളും അധ്യാപകരും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. രക്ഷിതാക്കൾ കുട്ടികളെ ഉയർന്ന പ്രതീക്ഷകളുമായും സുഹൃത്തുക്കളുമായും സമപ്രായക്കാരുമായും താരതമ്യപ്പെടുത്തുന്നു.ഇത് കുട്ടികളിൽ അനാവശ്യമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഓരോ കുട്ടിയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അദ്വിതീയമാണ്. അതിനർത്ഥം സ്വഭാവ വിശേഷങ്ങൾ തിരിച്ചറിയുകയും പൂർണ്ണ പിന്തുണയോടെ അവയെ വികസിപ്പിക്കുകയും ചെയ്യുക എന്നാണ്.
     പലപ്പോഴും തുടർച്ചയായ ക്ലാസുകളും ടൂഷനും എല്ലാം കുട്ടികളെ മോശമായി ബാധിക്കാറുണ്ട്. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കായി അധിക ക്ലാസുകളും പ്രാക്ടിക്കൽ ലാബുകളുമെല്ലാം ആധുനിക വിദ്യഭ്യാസത്തിൽ സാധാരണയാണ്. കുട്ടികളെ മനസിലാക്കി അവരെ പഠിപ്പിക്കേണ്ട അധ്യാപകർ സിലബസ് തീർക്കാനുള്ള നെട്ടോട്ടത്തിൽ അവരെ പാടെ മറന്നുകളയുന്നു. എടുത്താൽ പൊങ്ങാത്ത ബാഗുമായി വരുന്ന വിദ്യാർത്ഥികൾ തുടർച്ചയായ ക്ലാസുകളിൽ ഇരിക്കേണ്ടതായി വരുന്നു. മാത്രമല്ല ടൂഷനുകളും മത്സര പരീക്ഷകൾക്കായുള്ള വിശ്രമമില്ലാത്ത തയാറെടുപ്പുകളും അവരെ സമ്മർദ്ദത്തിലാക്കുന്നു.ഇത് ഉറക്കമില്ലായ്മയിലേക്കും മറ്റ് ആരോഗൃപ്രശ്നങ്ങളിലേക്കും നയിക്കുന്നു. കിളക്കേണ്ട പ്രായത്തിൽ വിനോദങ്ങളിൽ ഏർപ്പെടാൻ അവർക്ക് സമയം ലഭിക്കാത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.

ഭാവിയെക്കുറിച്ചുള്ള ആശങ്ക

edit
                                  വിദ്യാർത്ഥികൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഭാവിയെക്കുറിച്ചുള്ള ആശങ്ക.ചിലപ്പോൾ ഭാവിയിലെ ആശങ്കകളെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നത് അതിൻ്റേതായ പാർശ്വഫലങ്ങളുള്ള സമ്മർദ്ദങ്ങളായി മാറിയേക്കും .ഇതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുടിക്കളെ സഹായിക്കാൻ കഴിയും .അവരിൽ അനാവശ്യമായ ആശങ്കകൾ അടിച്ചേൽപ്പിക്കാൻ പാടില്ല. അത്തരത്തിലുള്ള ആശങ്കകൾ ഉടലെടുത്താൽ കുട്ടികൾക്ക് അനിവാര്യമായ കൗൺസിലിങ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
                 മാനസിക സമ്മർദ്ദം കുട്ടികളിൽ ഗുണം ചെയ്യുമെന്നാണ് പലരുടെയും ധാരണ.സമ്മർദ്ദമില്ലെങ്കിൽ കുട്ടികളിൽ അലസത വളരുമെന്ന് അവർ കരുതുന്നു.എന്നാൽ ഇത് തികച്ചും തെറ്റിദ്ധാരണയാണ് .ഈ കാലഘട്ടത്തിൽ കുട്ടികളിലെ സമ്മർദ്ദം അവരുടെ ബാല്യത്തിൽ നിഴൽ വീഴിക്കും. അതിനാൽ അവർക്ക് പഠനത്തോടൊപ്പാ തന്നെ വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ നമ്മൾ ഒരുക്കണം.അവരുടെ മറ്റ് കഴിവുകൾ പ്രോത്സാഹിപ്പിക്കണം. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം കൂടുതൽ സമയം ഒരുക്കണം.പഠനം കൂടുതൽ രസകരമാക്കണം. കലോത്സവങ്ങളിലും കായികോത്സവങ്ങളിലും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കണം. അധ്യാപകർ കർക്കശക്കാരാകുന്നതിലുപരി നല്ലൊരു സുഹൃത്താകണം. സ്കൂളുകളിൽ കൗൺസിലിംങിനുള്ള സംവിധാനം ഏർപ്പെടുത്തണം.ഇവയിലൂടെ ആരോഗ്യകരമായ ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും.

റഫറൻസുകൾ

edit

[1]

  1. ^ Kerala, I. (2020). മാനസികാരോഗ്യം - A Malayalam Portal on Mental Health. Retrieved 2 March 2020, from https://manasikarogyam.com/