മുഹമ്മദ് ബഷീർ പി.ബി
ദക്ഷിണേന്ത്യൻ സംസ്ഥാനമായ പടിഞ്ഞാറ് അറബിക്കടലിന്റെ വിരിമാറിൽ തല ചായ്ച്ചു കിടക്കുന്ന കൊച്ചു കേരളത്തിന്റെ പതിനാലാമത്തെ ജില്ലയായ ഉത്തര മലബാറിലെ കാസറഗോഡിന്റെ കിഴക്കുഭാഗം ദക്ഷിണ കന്നടയുടെ അതിർത്തി പങ്കിടുന്ന ദേലമ്പാടി പഞ്ചായത്തിലെ അഡൂർ ഗ്രാമത്തിലെ കുയിത്തൽ എന്ന പ്രദേശത്ത് ഒരു കർഷക കുടുംബത്തിൽ പി.ബി ഹസൈനാർ, ഖദീജ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ പുത്രനായി 1988 ജൂലൈ മാസം 18 തിയ്യതി ജനിച്ചു.
സർ സയ്യിദ് എൽ പി സ്കൂളിലായിരുന്നു പ്രാഥമിക പഠനം. തുടർന്ന് അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഹൈപ്പാറ ഗവർൺമെന്റ് സ്ക്കൂളിലും
2003 - 2004 ൽ അഡൂർ ഗവർൺമെന്റ് ഹൈസ്ക്കൂളിൽ ഭൗതിക വിദ്യാഭ്യാസത്തിൽ ഉപരിപഠനം പൂർത്തീകരിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സിലബസ് പ്രകാരം പള്ളങ്കോട് മുഹ് യിദീൻ ജുമാ അത്ത് പള്ളിയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ഹയാത്തുൽ ഇസ്‌ലാം മദ്രസ്സയിൽ മത പഠനവും കൈക്കോട്ട് കടവ് മുസ്ലിം ജമാഅത്ത് പള്ളി, മംബ ഉൽ ഉലൂം ദർസ് നെല്ലിക്കുന്ന്, കൊല്ലങ്കാന എന്നിവിടങ്ങളിൽ കുറച്ച് കാലം ദർസ് പഠനവും അഭ്യസിച്ചു.