• == പൊങ്കാല ==
ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് പൊങ്കാല.
ശ്രീകോവിലില്‍ നിന്നു ദീപം തെളിച്ചു ക്ഷേത്ര തന്ത്രി മേല്‍ശാന്തിക്കു കൈമാറും. ദേവിക്കുളള നിവേദ്യം തയാറാക്കുന്ന ചെറിയ തിടപ്പള്ളിയിലും ശേഷം വലിയ തിടപ്പള്ളിയിലും കത്തിച്ച ശേഷം ആ ദീപം മേല്‍ശാന്തി സഹശാന്തിമാര്‍ക്കു കൈമാറുകയും ഇതു പണ്ടാരയടുപ്പില്‍ കത്തിക്കുകയും ചെയ്‌യും
പണ്ടാരയടുപ്പില്‍ നിന്നു പകരുന്ന ദീപം സ്ത്രീലക്ഷങ്ങളുടെ വായ്ക്കുരവയുടെ അകന്പടിയോടെ ലക്ഷോപലക്ഷം അടുപ്പുകളെ ജ്വലിപ്പിക്കും.
കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.