മുഴതാങ്ങ് ശ്രീ ചാവരുകാവ്(Muzhathangu chavarukaavu)


മുഴതാങ്ങ് ശ്രീ ചാവരുകാവ്

"ശംഭുസ്ഥാ ശശഖണ്ഡലക്ഷമവിലസം കോടിരചഡോജ്വല ബിഭാണ കരപങ്കജെഗ്ഗണസ്യണി ഖഡ്ഗം കപാലംതഥാ മുണ്ടെസൽപരിമണ്ഡിതാതിനയനാ രക്താംഗരാഗാംശുകാ സർവ്വാലങ്കാരണോജ്വല ശിതിനിദാ നിപാതു നിത്യം ശിവാ”

[1]

ഐതീഹ്യം തലമുറകളായി ഭക്തി ചൈതന്യം പകർന്നുകൊണ്ട് നാടിന് കാവലായി നിലകൊളളുന്ന ഭദ്രാഭഗവതിയും ശ്രീമഹാദേവനും ഒട്ടനവധി ദൈവിക പരിവർത്തനങ്ങളുടെ ഭാഗമായി മുഴതാങ്ങ് ചാവരുകാവിൽ കുടികൊള്ളുന്നവരാണ്. ഇവിടുത്തെ ദേവചൈതന്യത്തിനും മോക്ഷപ്രാപ്തിക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൂർവ്വികമായി തെക്കുപടിഞ്ഞാറ് അറയും പുരയും തെക്കതും മറ്റുമുണ്ടായിരുന്ന ജന്മിമാരുടെ സേവകരായി കൊണ്ടു വന്ന മലവർഗ്ഗക്കാരായ കർഷകർ ഇവിടെ വലിയ വളളിക്കാവും വൻവൃക്ഷങ്ങളും നിധികാക്കുന്ന പാതാളസർപ്പങ്ങളും കാവിനരുകിൽ നീരൊഴുക്ക് തുടങ്ങുന്ന ജലാശ യവും വയലേലകളും ഉണ്ടായിരുന്ന പ്രദേശത്ത് കാട്ട്ടിവരുന്ന സമയത്ത് ദർശന കടാക്ഷത്താൽ മലമൂർത്തിയായിട്ടുള്ളതും കിരാതഭാവത്തിൽ മഹാദേവനെ ദർശനാ നുഗ്രഹത്തിൽ കാണപ്പെടുകയും വ്യക്ഷച്ചുവട്ടിൽ വിളക്കുവയ്ച്ചാചാരം തുടങ്ങുകയും ചെയ്തു. എന്നാൽ കാലപരിവർത്തനത്തിൽ ഉപാസന നിലച്ചു പോവുകയും ഏറെ കാലങ്ങൾക്കുശേഷം അന്ധകാരമായി കിടന്ന ഇവിടെ ജന്മിമാരുടെ അടുത്ത കർഷക രായി വന്ന മലവർഗ്ഗക്കാർ കാടുവെട്ടി വരുന്ന സമയത്ത് അരിവാൾ കൊണ്ട് ഉരസു കയും ദേവീസാന്നിദ്ധ്യം ഉണ്ടാവുകയും വളരെയധികം അനുഗ് ഹാനുഭവങ്ങൾ വെളിപ്പെടുന്ന അവസ്ഥയും ഉണ്ടായി:

അവനവനിൽ വിശ്വാസംഇല്ലാത്തവർക്ക് ഈശ്വരനിൽ വിശ്വാസം ഉണ്ടാവുകയില്ല. പ്രശാന്തസുന്ദരമായ ക്ഷേത്രം സ്ഥിതിചെയ്യുന്ന ദേശത്തിനും ദേശവാസികൾക്കും ശാന്തിയും ഐശ്വര്യവും ജീവിത

വിജയവും വന്നുചേരും. ഏതൊരാപത്ഘട്ടത്തിലും ഓടിയെത്തി സമാധാനം കൈവരിക്കാവുന്ന ആശ്വാസകേന്ദ്രങ്ങളാണ് നമ്മുടെ ആരാധനാലയങ്ങൾ,

Google Maps Muzhathangu chavarukaavu, Vilakkupara P.O Muzhathangu ,Kerala 691312

https://www.google.com/maps/place/Muzhathangu+chavarukaavu,+Elavaramkuzhy,+Kerala+691312/@8.944918,76.9762527,16z/data=!4m2!3m1!1s0x3b05d8702bccfa19:0x27e46eca52cc1bee




  1. ^ [1]