THUMBOOR LOHITHAKSHAN

തുമ്പൂർ ലോഹിതാക്ഷൻ

ചെറുകഥാകൃത്ത്, വിവർത്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടി ൻ്റെ 2018ലെ വിവർത്തന പുരസ്കാരം ലഭിച്ചി ട്ടുണ്ട്

ജീവിതരേഖ

1952ൽ തൃശൂർ ജില്ലയിലെ തുമ്പൂർ ഗ്രാമത്തിൽ ജനിച്ചു.SHLPC സ്ക്കൂൾ സൗത്ത് കടുപ്പശ്ശേരി, AUPS തമ്പൂർ, റൂറൽ ഹൈസ്ക്കൂൾ തുമ്പൂർ എന്നി വിടങ്ങളിൽ വിദ്യാഭ്യാസം.

പ്രൈവറ്റായി പഠിച്ച് കേരള സർവ കലാശാല യിൽ നിന്ന് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

കോഴിക്കോട് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദവും കരസ്ഥമാക്കി.

LLCHS മട്ടാഞ്ചേരി,റൂറൽ ഹൈസ്കൂൾ തുമ്പൂർ എന്നീ എയ്ഡഡ് സ്കൂളുകളിലെ സേവനത്തി നുശേഷം തൃശൂർ ജില്ലയിലെ കരൂപ്പടന്ന ഗവ. ഹൈസ്ക്കൂളിൽ 1978ൽ PSC നിയമനംലഭിച്ചു. 1997ൽ പ്രൊമോഷൻ കിട്ടി പെരിങ്ങോട്ടുകര ഗവ.ഹയർ സ്കൂളിലെത്തി.

1998 ൽ ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ സേവനമ നുഷ്ഠിക്ക വെ 2005 ൽ അവിടെ പ്രിൻസിപ്പലായി നിയമി തനായി.

2007 ൽ വിരമിച്ചു.കേരള സംസ്ഥാന വിദ്യാഭ്യാ സ വകുപ്പിനും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിനു മായി പാഠപുസ്തക രചന നിർവഹിച്ചിട്ടുണ്ട്.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പത്രാ ധിപരായും പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തിരുമനസ്സ് എന്ന ചലച്ചിത്ര ത്തിന് കഥയും,കാണാപ്പുറങ്ങൾ,പൂവിരൽ സ്പർശം എന്നീ ഹ്രസ്വചിത്രങ്ങൾക്ക് തിരക്ക ഥയും രചിച്ചിട്ടുണ്ടു്. കുടുംബം

അച്ഛൻ: മണപ്പറമ്പിൽ ചാത്തു അമ്മ :ടി.കെ. കൗസല്യ ഭാര്യ. :വസന്ത മക്കൾ: ധന്യ, ലക്ഷ്മി

കൃതികൾ

പുതു കവിതകൾ (എഡിറ്റർ)ആശ്വാസത്തിൻ്റെ ഒരില (കഥകൾ)

പുനരാഖ്യാനം

ബീർബൽ കഥകൾ ,ഹിതോപദേശ കഥകൾ, മാന്ത്രിക കഥകൾ,ടോൾസ്റ്റോയ്കഥകൾ, സൈലാസ്മാർനർ ശുഭകഥനങ്ങൾ ദുരന്തകഥനങ്ങൾ വിശ്വസാഹിത്യ ചൊൽക്കഥകൾ (Vol 11,12)

വിവർത്തനം

1857ലെ ഒരു കഥ - കുട്ടികൾ ചരിത്രമെഴുതു മ്പോൾ,ശിഖണ്ഡിയും മറ്റാരും പറയാത്ത അപൂർവ കഥകളും,മെസൻസ്കിലെ ലേഡി മാക്ബത്ത്

പുരസ്കാരങ്ങൾ

സംസ്ഥാനത്തെ ഏറ്റവും മികച്ച സാഹിത്യ വേദിക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിൻ്റെ അവാർഡ് 1996 ൽ(ഇരിങ്ങാ ലക്കുട വിദ്യാഭ്യാസ ജില്ല സാഹിത്യവേദി കൺവീ നറായിരുന്നപ്പോൾ).

സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ DCB കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം 2007ൽഇരിങ്ങാലക്കുടഗേൾസിൽ പ്രിൻസി പ്പലായിരുന്നപ്പോൾ) കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റി റ്റ്യൂട്ടിൻ്റെ വിവർത്തന പുരസ്കാരം 2018 ൽ (1857ലെ ഒരു കഥ-കുട്ടികൾ ചരിത്രമെഴുതു മ്പോൾ) എന്ന വിവർത്തനത്തിന് ലഭിച്ചു.