അസ്തമയം
നീണ്ട 22 വർഷത്തിനുശേഷമാണ് സൂര്യൻറെ മടക്കയാത്രയും ഇരുൾ നിറഞ്ഞ സന്ധ്യയുടെ ഭംഗിയും ഞാൻ ആസ്വദിക്കുന്നത്......😍😍😍 "T.S Elliot" എന്ന സാഹിത്യകാരന് അസ്തമയം ഓപ്പറേഷൻ തീയേറ്റർ( operation theatre) ആയി തോന്നിയെങ്കിൽ🤗🤗 എനിക്ക് തോന്നിയത്. ഒരു യുദ്ധ ഭൂമി ആയിട്ടാണ്.️️⚔️🤺⚔️വെളിച്ചത്തോട് ഇരുട്ട് പോരാടി വിജയം വരിക്കുന്ന ഒരു കാഴ്ച അവിടെ കാണുവാൻ സാധിക്കും.....✌️✌️✌️ ശിരച്ഛേദം നടന്നതുപോലെ ചിന്നി ചിതറി കിടക്കുന്ന മേഘങ്ങൾ......☁️☁️☁️ യുദ്ധഭൂമിയിൽ ജീവനുവേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ഒരു കൂട്ടം മനുഷ്യരെ പോലെ എങ്ങോട്ടൊക്കെ പറന്നകലുന്ന പക്ഷികൾ.....🦅🦇🦅 പ്രകാശത്തെ ഇരുട്ട് ചവിട്ടി മലർത്തി വിജയം നേടുമ്പോഴും ഇരുൾ നിറഞ്ഞ വിതാനത്തിൽ ചില വെള്ളി പ്രകാശങ്ങൾ✨✨ അണയാതെ ജ്വലിച്ചു നിൽക്കുന്നത് ഒരു രക്തസാക്ഷിയെ പോലെയാണ്..... 🔥🔥🔥
Visakh V.S